പള്ളുരുത്തി: പെരുമ്പടപ്പ് ഫാറ്റിമ്മ ആശുപത്രിയിൽ ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ ജൈവ പച്ചക്കറി കൃഷി പദ്ധതിക്ക് ഇന്ന് തുടക്കം കുറിക്കും. മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. ആശുപത്രിയുടെ ഒരേക്കർ സ്ഥലത്താണ് കൃഷി നടത്തുന്നത്. രോഗികളുടെ ബന്ധുക്കൾക്ക് പച്ചക്കറി തൈകൾ അടങ്ങിയ ട്രേ നൽകും. കൊച്ചി മെത്രാൻ ഡോ. ജോസഫ് കരിയിൽ അദ്ധ്യക്ഷത വഹിക്കും. എം.എൽ.എമാരായ കെ.ജെ. മാക്സി, എം. സ്വരാജ്, ജോൺ ഫെർണാണ്ടസ്, ആശുപത്രി ഡയറക്ടർ ഫാ.സിജു പാലിയത്തറ തുടങ്ങിയവർ സംബന്ധിക്കും.