മൂവാറ്റുപുഴ: മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കിവരുന്ന കന്നുകുട്ടി പരിപാലന പദ്ധതിയുടെ മേയ് മാസത്തെ കാലിത്തീറ്റ വിതരണം 25ന് കല്ലൂർക്കാട് ക്ഷീരോത്പാദക സഹകരണ സംഘത്തിൽ വച്ച് രാവിലെ 9.30ന് നടക്കും അന്നേദിവസം പദ്ധതിയുടെ ഗുണഭോക്താക്കൾ കാലിത്തീറ്റ കൈപ്പറ്റണമെന്ന് കല്ലൂർക്കാട് വെറ്ററിനറി സർജൻ അറിയിച്ചു.