അങ്കമാലി : കരയാംപറമ്പ് പാലം മുതൽ മാഞ്ഞാലിത്തോടിന്റെ അയിരൂർ വരെയുള്ള ഭാഗത്ത് 5 റീച്ചുകളിലെ പുനരുദ്ധാരണ പ്രവർത്തനങ്ങളിലെ അഴിമതിയെ സംബന്ധിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പരിസ്ഥിതി പ്രവർത്തകരും കാതിക്കുടം ആക്ഷൻ കൗൺസിൽ ഭാരവാഹികളുമായ ജെയ്‌സൺ പാനികുളങ്ങര, അനിൽ കാതികുടം എന്നിവർ വിജിലൻസിൽ പരാതി നൽകി. ഇതുമായി ബന്ധപ്പെട്ട് വൻ അഴിമതിയും പാരിസ്ഥിതിക ലംഘനങ്ങളുമാണ് നടത്തിയിട്ടുള്ളതെന്നാണ് ആരോപണം. മുല്ലശേരി തോടിന്റെ ആഴംകൂട്ടി തോടിന്റെ ഇരുകരകളിലും മണ്ണ് ബണ്ട് പിടിപ്പിക്കണമെന്നും അഴിമതിയും പാരിസ്ഥിതിക ലംഘനവും പരിഹരിക്കാൻ എംഎൽഎയും ബന്ധപ്പെട്ടവരും ഇടപെടണമെന്നും ഇവർ ആവശ്യപ്പെട്ടു.