തൃക്കാക്കര : നഗരസഭയിൽ ഈ മാസം സേവനകാലാവധി അവസാനിക്കുന്ന എൻജിനീയറിംഗ് വിഭാഗത്തിലെ ഉദ്യോഗസ്ഥന്റെ കാലാവധി നീട്ടിക്കൊടുക്കുവാൻ സി.പി.എം ഒത്തുകളിക്കുന്നതായുള്ള ആരോപണം അടിസ്ഥാന രഹിതമാണെന്ന് സി.പി.എം കളമശേരി ഏരിയ സെക്രട്ടറി വി .എ സക്കീർ ഹുസൈൻ പറഞ്ഞു. കഴിഞ്ഞ കൗൺസിൽ യോഗത്തിൽ ഉദ്യോഗസ്ഥന്റെ കാലാവധി നീട്ടി നൽകണമെന്ന ആവശ്യം ഉന്നയിച്ചത് കോൺഗ്രസ് കൗൺസിലറാണ് . യോഗത്തിന്റെ അവസാനത്തിൽ അജണ്ടക്ക് പുറമേ കോൺഗ്രസ് കൗൺസിലർ ഉന്നയിച്ച ആവശ്യത്തിന് നിയമസാധുതയില്ലെന്ന് വൈസ് ചെയർമാനും യോഗത്ത അറിയിച്ചതാണ്.
പ്രളയം ബാധിക്കാത്ത വാർഡുകൾക്ക് റോഡ് നിർമ്മാണഫണ്ട് അനുവദിക്കണമെന്ന എം.എൽ.എയുടെ ആവശ്യം കൗൺസിൽ തള്ളിയതിന്റെ ജാള്യത മറക്കാനാണ് നഗരസഭയ്ക്കെതിരെ വാർത്ത സൃഷ്ടിച്ചതെന്നും അദ്ദേഹം പറഞ്ഞു.