പള്ളുരുത്തി: പള്ളുരുത്തി പ്രദേശങ്ങളിലെ രൂക്ഷമായ കുടിവെള്ളക്ഷാമത്തെ തുടർന്ന് നഗരസഭാംഗത്തിന്റെ നേതൃത്വത്തിൽ പമ്പ് ഹൗസ് ഉപരോധിച്ചു. ഒരു മോട്ടോർ തകരാറിലായതാണ് കാരണം. തകരാർ പരിഹരിച്ച് തുടർച്ചയായി പമ്പിംഗ് നടത്തി ഉൾപ്രദേശങ്ങളിലും കുടിവെള്ളം എത്തിക്കുമെന്ന് അധികാരികൾ ഉറപ്പ് നൽകിയതിനെ തുടർന്ന് സമരം അവസാാനിപ്പിച്ചു. നഗരസഭാംഗം തമ്പി സുബ്രഹ്മണ്യം, എ.ജെ. ജെയിംസ്, ഷീല ജെറോം, ഇ.എ. ആമീൻ, ശ്രീകുമാർ തുടങ്ങിയവർ സംബന്ധിച്ചു.