ഫോർട്ടുകൊച്ചി: റംസാൻ നാളിൽ മട്ടാഞ്ചേരിയിൽ ഭക്ഷ്യധാന്യ കിറ്റുകൾ കെ.ജെ. മാക്സി എം.എൽ.എയുടെ നേതൃത്വത്തിൽ വിതരണം ചെയ്തു. നൂറോളം കുടുംബങ്ങൾക്ക് നൽകി. പി.എം.ഇസ്മുദ്ദീൻ, എം. എ. ഹാഷിക്ക്, കെ.എസ്.സമീർ, ബി.എസ്.അൻവർ, എ. എച്ച്. നൗഷാദ്, പി.എ.ഫിർഷാദ് തുടങ്ങിയവർ സംബന്ധിച്ചു.