കൂത്താട്ടുകുളം: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി കൂത്താട്ടുകുളം ചുമട്ട് തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി) കൂത്താട്ടുകുളം സർക്കാർ ആശുപത്രിക്ക് ഇൻഫ്രാറൈഡ് തെർമോ മീറ്ററും, മാസ്കുകളും നൽകി. എ.ഐ.ടി.യു.സി. ജില്ല സെക്രട്ടറി കെ.എൻ.ഗോപി ആശുപത്രി സൂപ്രണ്ട് ഡോ: മിനി ആൻ്റണിക്ക് തെർമോ മീറ്ററും മാസ്കും കൈമാറി.യൂണിയൻ സെക്രട്ടറി അഡ്വ.സിനു.എം.ജോർജ് അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ ആഫീസർ ഡോ: വി.എസ്.സുരാജ്, ഡോ: ബിനു ഷേണായി, എ. ഐ. ടി. യു.സി. നിയോജക മണ്ഡലം പ്രസിഡൻ്റ് എ.എസ്.രാജൻ, സെക്രട്ടറി എം.എം.ജോർജ്, സി. പി. ഐ. ലോക്കൽ സെക്രട്ടറി എ. കെ. ദേവദാസ്, മഹിള സംഘം മണ്ഡലം സെകട്ടറി അംബിക രാജേന്ദ്രൻ, പി. ജി.അനിൽകുമാർ, യൂണിയൻ ഭാരവാഹികളായ ശ്യാം ഭാസ്കർ, ബിജു ജോസഫ്, ഇ.ഒ.അജി, ജോബി ജോസഫ്, നാരായണൻ കുട്ടി എന്നിവർ പങ്കെടുത്തു.