കൂത്താട്ടുകുളം: രാജീവ് ഗാന്ധിയുടെ 29-ാം രക്തസാക്ഷിത്വ ദിനം കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു .കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.സി.ജോസിന്റെ നേതൃത്വത്തിൽ രാജീവ് ഗാന്ധിയുടെ പ്രതിമയ്ക്ക് മുന്നിൽ നടത്തിയ പുഷ്പാർച്ചനയിലും അനുസ്മരണ യോഗത്തിലും കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിമാരായ റെജി ജോൺ, സിബി കൊട്ടാരം, എ.ജെ കാർത്തിക്, അജു ചെറിയൻ, ബിബിൻ ഏറമ്പടം എന്നിവർ പങ്കെടുത്തു.യൂത്ത് കോൺഗ്രസ് കൂത്താട്ടുകുളത്ത് നടത്തിയ രാജീവ് ഗാന്ധി രക്തസാക്ഷി ദിനാചരണത്തിൽപ്രിൻസ് പോൾ ജോൺ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെൻ.കെ. മാത്യു അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിമാരായി കെ.എൻ. അനിയപ്പൻ, പി.സി. ഭാസ്ക്കരൻ, ബോബി അച്ചുതൻ, എം. കെ. ജോർജ് കോൺസ്ര് മണ്ഡലം സെക്രട്ടറിമാരായ ജോമി മാത്യു, കെ.സി.ഷാജി, മർക്കോസ് ഉലഹന്നൻ, പ്രകാശ് ഭാസ്ക്കർ, യൂത്ത് കോൺഗ്രസ് നേതാക്കളായ അമൽ സജീവ്, ജോൺസൺ ചൊറിയംമാക്കിൽ, അജീഷ് ജോയി, ആൽവിൻ ഫിലിപ്പ്, ആഷിദ് പനോക്കാരൻ, അമൽറോയി എന്നിവർ പങ്കെടുത്തു.തിരുമാറാടിയിൽ നടന്ന രക്തസാക്ഷി ദിനാചരണം മണ്ഡലം പ്രസിഡന്റ് സാജു മടക്കാലിൽ ഉദ്ഘാടനം ചെയ്തു. ജോൺസൺ വർഗീസ്, സിബി ജോസഫ്, സെബാസ്റ്റ്യൻ പൈലി, നെവിൻജോർജ് , ബിജു തറമഠം, കുഞ്ഞപ്പൻ പൈങ്കിളി, അനിൽ മാറന്മല എന്നിവർ പങ്കെടുത്തു.