ആലുവ: വാട്ട്സ് ആപ്പ് കൂട്ടായ്മ കാൻസർ രോഗബാധിതയായ കുട്ടിയുടെ ചികിത്സയ്ക്കായി സ്വരൂപിച്ച പണം കൈമാറി. കീഴ്മാട് മുതിരക്കാട് സ്വദേശിനി അദ്വൈതമോൾക്ക് വേണ്ടി കുട്ടമശേരി വാട്‌സ് ആപ്പ് കൂട്ടായ്മയിലെ അംഗങ്ങൾ നൽകിയ ചികിത്സാസഹായം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ. രമേശ് അദ്വൈതമോളുടെ പിതാവ് മഹേഷിന് കൈമാറി. പഞ്ചായത്ത് മെമ്പർ ബീനബാബു, ഷിഹാബ് കുട്ടമശേരി, മുബാറക്, നൗഷാദ്, വത്സൻ, ജബ്ബാർ എന്നിവർ പങ്കെടുത്തു.