haripal

കൊച്ചി : ഹൈക്കോടതി രജിസ്ട്രാർ ജനറൽ കെ. ഹരിപാലിനെ കേരള ഹൈക്കോടതി ജഡ്‌ജിയായി രാഷ്ട്രപതി നിയമിച്ചു.

ചങ്ങനാശേരി പായിപ്പാട് മല്യത്ത് എം.എൻ. കരുണാകരൻ നായരുടെയും എം.എൻ. രുഗ്മിണി അമ്മയുടെയും മകനാണ്. പായിപ്പാട് മുസ്ലീം എൽ.പി സ്കൂൾ, കുന്നന്താനം എൻ. എസ്.എസ് ഹൈസ്കൂൾ, തിരുവല്ല മർത്തോമ കോളേജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം 1986 ൽ എറണാകുളം ഗവ. ലാ കോളേജിൽ നിന്ന് നിയമ ബിരുദം നേടി. അടുത്ത വർഷം മൂവാറ്റുപുഴ ജുഡിഷ്യൽ സെക്കന്റ് ക്ളാസ് മജിസ്ട്രേട്ടായി നിയമനം. 1990 ൽ നെടുമങ്ങാട് ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ടും,. 2005 ൽ ജില്ലാ ജഡ്ജിയുമായി. 2018 ജനുവരിയിൽ കേരള ഹൈക്കോടതിയിൽ സബോർഡിനേറ്റ് ജുഡിഷ്യറി രജിസ്ട്രാർ. 2019 ൽ രജിസ്ട്രാർ ജനറലായി.ഭാര്യ . മായ ഹരിപാൽ. മകൻ : കൃഷ്‌ണൻ ഹരിപാൽ (എൻജിനീയർ, ബംഗളൂരു)