ഫോർട്ടുകൊച്ചി: നീണ്ട 60 ദിവസത്തിനു ശേഷം ഫോർട്ടുകൊച്ചി-വൈപ്പിൻ റോ റോ സർവീസ് ഇന്നു മുതൽ പുനരാരംഭിക്കും. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനു ശേഷം നിർത്തിവെച്ചതാണ് സർവീസ്. യാത്രക്കാരുടെ നിരന്തരമായ ആവശ്യത്തെ തുടർന്നാണ് സർവീസ് ആരംഭിക്കുന്നത്. രാവിലെ7 മുതൽ രാത്രി 7വരെയാണ് സമയം. യാത്രക്കാർ നിർബമായും മാസ്ക് ധരിക്കുകയും സാമൂഹ്യ അകലം പാലിക്കുകയും വേണം. നേരത്തെ റോ റോയിൽ യാത്ര ചെയ്തിരുന്ന യാത്രക്കാരും വാഹനങ്ങളും വെട്ടിക്കുറച്ച് നേർ പകുതിയാക്കിയാണ് പ്രവർത്തനം.ഇതോടെ എറണാകുളം ഭാഗത്തേക്ക് പോകേണ്ട യാത്രക്കാർക്ക് സമയവും പണവും മിച്ചമാകും. ലോക്ക് ഡൗൺ കഴിയുന്നതുവരെ യാത്രാക്കൂലിയിൽ വർദ്ധനവ് ഉണ്ടാകും.