കൂത്താട്ടുകുളം:കൊവിഡിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സംസ്ഥാന ഗവണ്മെന്റുകളുടെ ഭാഗത്തുനിന്നും വ്യാപാരമേഖലയ്ക്ക് ആശ്വാസ പദ്ധതികൾ ലഭിക്കാത്തതിലും, പ്രധാനമന്ത്രി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ പാക്കേജിൽ പരിഗണന ലഭിക്കാത്തതിലും പ്രതിഷേധിച്ച് വ്യാപാരി വ്യവസായി യൂത്ത് വിംഗ് സംസ്ഥന കമ്മറ്റിയുടെ ആഹ്വാന പ്രകാരം കൂത്താട്ടുകുളം മർച്ചന്റസ് അസോസിയേഷൻ പ്രതിനിധികൾ ഒരു ലക്ഷം കത്തുകൾ അയച്ചു പ്രതിഷേധിച്ചു. അസോസിയേഷൻ പ്രസിഡന്റ് പി.എസ്. ജോസഫ്, വൈ. പ്രസിഡന്റ് ഗുണശേഖരൻ, സെക്രട്ടറി എം.ജെ. തങ്കച്ചൻ, ജോ. സെക്രട്ടറി അബ്രാഹം വർഗീസ്, ട്രഷറർ ലാജി എബ്രാഹം,വനിതാ വിംഗ് പ്രസിഡന്റ് മായ,കമ്മറ്റി അംഗങ്ങളായ ഷാജിചാക്കോ,ബിജു ജോർജ്,മുരളിധരൻ എം. എൻ. ഷൈജു തോമസ്, ദേവസ്യ. എം. എം ,ആനി തങ്കച്ചൻ, ഷൈനി സജി,ഷാന്റി വിത്സൻ എന്നിവർ പങ്കെടുത്തു.