കൊച്ചി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷി ദിനാചരണം ഡി.സി.സി ഓഫീസിൽ ആചരിച്ചു. എ.ഐ.സി.സി സെക്രട്ടറി ശ്രീനിവാസൻ കൃഷ്‌ണൻ ഉദ്ഘാടനം ചെയ്‌തു. ഡി.സി.സി പ്രസിഡന്റ് ടി.ജെ.വിനോദ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി ജയ്‌സൺ ജോസഫ്, കെ പി.സി.സി അംഗം എം. ആർ. അഭിലാഷ്, കെ.വി. ആന്റണി എന്നിവർ പങ്കെടുത്തു