നെടുമ്പാശേരി: പ്രവാസികളുമായി ഇന്നലെ മസ്കറ്റിൽ നിന്നും കൊച്ചിയിലെത്തിയ 49 പേരും പൊതുമാപ്പ് നൽകി വിട്ടയച്ചവർ. ഒമാൻ എയർ വിമാനത്തിലാണ് ഇവർ ഇന്നലെ വൈകിട്ട് ആറ് മണിയോടെ വന്നത്. വിവിധ കേസുകളിൽപ്പെട്ട് ജയിലിലായിരുന്ന ക്ഇവർക്ക് പൊതുമാപ്പ് ലഭിച്ചത്. ഇവരെ വിവിധ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റി. രാത്രി 8.30ഓടെ മസ്കറ്റിലേക്ക് മടങ്ങിയ വിമാനത്തിൽ 18 ഒമാൻ പൗരന്മാരും യാത്ര തിരിച്ചിട്ടുണ്ട്.

ദോഹയിൽ നിന്നും പ്രവാസികളുമായി എയർ ഇന്ത്യയുടെ വിമാനവും ഇന്നലെ രാത്രി 8.45ഓടെ കൊച്ചിയിലെത്തിയിരുന്നു.

'ആടുജീവിതം' എന്ന സിനിമയുടെ ചിത്രീകരണത്തിനായി പോയി ജോർദാനിൽ കുടുങ്ങിയ നടൻ പൃഥ്വിരാജും സംവിധായകൻ ബ്ലെസിയും അടങ്ങുന്ന 58 അംഗ സംഘവും ഇന്ന് നാട്ടിൽ തിരിച്ചെത്തും. ജോർദാനിൽ നിന്ന് എയർഇന്ത്യ പ്രത്യേക സർവീസ് നടത്തുന്നുണ്ട്. ഡൽഹി വഴിയുള്ള വിമാനം രാവിലെ 7.15ന് കൊച്ചിയിലെത്തും.