കൊച്ചി : കോതമംഗലത്തെ 75 സെന്റ് വനഭൂമി മുനിസിപ്പാലിറ്റിക്ക് കൈമാറാൻ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. നഗരസഭാ ഓഫീസിനു എതിർവശത്തെ വനഭൂമി മുനിസിപ്പാലിറ്റിയുടെ ആവശ്യത്തിന് റവന്യൂവകുപ്പിന് സറണ്ടർ ചെയ്യാൻ 2013 ൽ സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇതു പിന്നീട് ഹരിത ട്രിബ്യൂണൽ ഇടപെട്ടതോടെ ഉത്തരവ് സർക്കാർ പിൻവലിച്ചു. ഇതിനെ ചോദ്യം ചെയ്ത് നഗരസഭ നൽകിയ ഹർജിയിൽ ഉത്തരവ് പുന:പരിശോധിക്കാൻ കോടതി നിർദ്ദേശിച്ചു. എന്നാൽ 2017 ൽ ഭൂമി വിട്ടുനൽകേണ്ടെന്നാണ് സർക്കാർ തീരുമാനിച്ചത്. ഇതിനെതിരെ കോതമംഗലം നഗരസഭ വീണ്ടും നൽകിയ ഹർജിയിലാണ് ഭൂമി കൈമാറാൻ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്.