mayik
ഷോക്കേറ്റ് വീണ. മയിൽ

കോലഞ്ചേരി: കോലഞ്ചേരിയിലും പരിസര പ്രദേശങ്ങളിലും പറന്ന് നടന്ന മയിലിന് കോടതി വളപ്പിൽ ദാരുണാന്ത്യം. മരത്തിൽ നിന്ന് അടുത്ത സ്ഥലത്തേക്ക് പറക്കുന്നതിനിടെ കോലഞ്ചേരി കോടതിയുടെ മുൻവശത്തുള്ള വൈദ്യുതി ലൈനിൽ തട്ടി പെൺ മയിലിന് ഷോക്കേ​റ്റു . കോടതി കെട്ടിടത്തിന്റെ ഭിത്തിയിലേക്ക് തെറിച്ചു വീണ മയിൽ താഴെ പതിക്കുമ്പോൾ കഴുത്തൊടിഞ്ഞിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ കോടതി ജീവനക്കാരും അഭിഭാഷകരും ചേർന്ന് കോടനാട് വൈൽഡ് ലൈഫ് റസ്‌ക്യുവിനെ വിവരമറിയിച്ചു. തുടർന്ന് സ്ഥലത്തെത്തിയ ഫോറസ്​റ്റ് ഉദ്യോഗസ്ഥർ മയിലിന്റെ മരണം സ്ഥിരീകരിച്ചു. കോടാനാട് വൈൽഡ് ലൈഫ് റസ്‌ക്യു സെൻ​റ്ററിന്റെ കോമ്പൗണ്ടിൽ മയിലിനെ സംസ്‌കരിച്ചു.ആഴ്ചകളായി ഈ മേഖലയിൽ മയിലുണ്ടായിരുന്നു