ഫോർട്ടുകൊച്ചി: സമുദ്ര സേതു ദൗത്യവുമായി യുദ്ധകപ്പൽ ഐ.എൻ.എസ് ജലാശ്വ ഇനി ശ്രീലങ്കയിലേക്ക്. 700 ഇന്ത്യാക്കാരുമായി കൊളംബോയിൽ നിന്ന് തൂത്തുക്കുടിയിലേക്കാണ് രക്ഷായാത്ര. ജൂൺ ഒന്നിന് പുറപ്പെട്ട് 2 ന് തൂത്തുക്കുടി തുറമുഖത്ത് നങ്കൂരമിടും. തമിഴ് നാട്ടുകാരാണ് ഏറെ.
വിനോദ സഞ്ചാരികൾ, ഗർഭിണികൾ, മെഡിക്കൽ വിദ്യാർത്ഥികൾ, കുട്ടികൾ എന്നിവർ കപ്പൽ യാത്രയിലുണ്ട്. ദക്ഷിണ നാവിക സേനയുടെ രണാങ്കണ കപ്പൽ മാലിദ്വീപിൽ നിന്നും രണ്ട് യാത്രകളിലായി 1200 നാട്ടുകാരെ കൊച്ചിയിൽ എത്തിച്ചിരുന്നു.ഇത് രണ്ടാം ഘട്ടമായാണ് ശ്രീലങ്കൻ യാത്ര.