കൊച്ചി: ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കോട്ടയം സ്വദേശിയായ ട്രെയിൻ യാത്രക്കാരനെ കളമശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്നലെ ന്യൂഡൽഹി തിരുവനന്തപുരം പ്രത്യേക ട്രെയിനിൽ എത്തിയ ആളാണിത്.
490 പേരാണ് എറണാകുളം സൗത്ത് സ്റ്റേഷനിൽ ഇറങ്ങിയത്. 277 പുരുഷൻമാരും 213 സ്ത്രീകളും. 484 പേരെ സ്വന്തം വീടുകളിലും 5 പേരെ കൊവിഡ് കെയർ സെന്ററുകളിലും നിരീക്ഷണത്തിലാക്കി.
#ജില്ല തിരിച്ചുള്ള കണക്ക്
ആലപ്പുഴ 68
എറണാകുളം 88
ഇടുക്കി 40
കൊല്ലം 5
കോട്ടയം 5
പാലക്കാട് 16
തിരുവനന്തപുരം 1
തൃശ്ശൂർ 72
മറ്റ് സംസ്ഥാനങ്ങൾ 195
എറണാകുളം ജില്ലയിൽ നിന്നുള്ള 88 പേരിൽ 48 പേർ പുരുഷൻമാരും 40 പേർ സ്ത്രീകളുമാണ്. 5 പേരെ കൊവിഡ് കെയർ സെന്ററിലും മറ്റുള്ളവരെ വീടുകളിലും നിരീക്ഷണത്തിലാക്കി.