മൂവാറ്റുപുഴ: സംസ്ഥാനത്തു ഡെങ്കിപ്പനി പിടിമുറുക്കിയിരിക്കുന്ന സാഹചര്യത്തിൽ മാറാടി ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ ഡെങ്കിപനി പ്രതിരോധത്തിന്റെ ഭാഗമായി "സീറോ ഈഡിസ് കാമ്പയിന് " തുടക്കമായി. ഊർജിത ഉറവിട നശീകരണ പ്രവർത്തനമാണ് ആദ്യഘട്ടത്തിൽ നടപ്പിലാക്കുന്നത്. സംസ്ഥാന സർക്കാരും ആരോഗ്യവകുപ്പും സംയുക്തമായി നടപ്പിലാക്കുന്നതാണ് പദ്ധതി. കൊതുക് നശീകരണം കൂടാതെ വീടും പരിസരവും പൊതു സ്ഥലങ്ങളും കുടുംബസമേതം മാസ്ക്ക് ധരിച്ച് ശുചികരണം നടത്തുന്ന പ്രവർത്തനവും ഇതോടൊപ്പം നടത്തുന്നു . പ്രതിരോധ പ്രവർത്തനത്തിലേർപ്പെടുന്ന കുടുംബങ്ങൾ ഇവരുടെ പ്രവർത്തനങ്ങൾ 60 സെക്കന്റ് ദൈർഘ്യം വരുന്ന വീഡിയോ എടുത്ത് വാർഡ് മെമ്പർക്ക് അയച്ചു കൊടുക്കും.തിരഞ്ഞെടുക്കപെടുന്ന കുടുംബത്തിന് സമ്മാനം നൽകും. ഇതേ തുടർന്ന് വാർഡിലെ ഭൂരിഭാഗം പേരും പരിസര ശുചീകരണം നടത്തി. മികച്ച പ്രവർത്തനം കാഴ്ചവച്ചവർക്ക് വാർഡ് മെമ്പർ ബാബുതട്ടാർക്കുന്നേൽ ശുചീകരണ കിറ്റ് സമ്മാനമായി വീട്ടിൽ എത്തിച്ച് നൽകി.