tu
കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഐക്യ ട്രേഡ് യൂണിയന്‍ മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴ ബി.എസ്. എൻ.എൽ ഓഫീസിന് മുന്‍പില്‍ നടത്തിയ ധര്‍ണ്ണ ഐ.എൻ.ടി.യു.സി ജില്ല വൈസ് പ്രസിഡന്റ് പി.എം. ഏലിയാസ് ഉദ്ഘാടനംചെയ്യുന്നു

മൂവാറ്റുപുഴ: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഐക്യ ട്രേഡ് യൂണിയൻ മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴ ബി.എസ്.എൻ.എൽ ഓഫീസിന് മുമ്പിൽ നടത്തിയ ധർണ ഐ.എൻ.ടി.യു.സി ജില്ല വൈസ് പ്രസിഡന്റ് പി.എം. ഏലിയാസ് ഉദ്ഘാടനം ചെയ്തു. സജി ജോർജ്, വിവിധ ട്രേഡ് യൂമിയനുകളെ പ്രതിനിധീകരിച്ച എ.എൻ. സുകുമാരൻ , ഗിരീഷ് , ഷാജി കെ. വർക്കി എന്നിവർ സംസാരിച്ചു. കാവുങ്കര മാർക്കറ്റ് പോസ്റ്റ് ഓഫീസിനു മുന്നിൽ നടത്തിയ ധർണ ജോൺ തെരുവത്ത് ഉദ്ഘാടനം ചെയ്തു. സി.കെ. സോമൻ സംസാരിച്ചു.