piravomnews
കോൺഗ്രസ് പിറവം ബ്ലോക്ക് കമ്മിറ്റിയുടെ കാരുണ്യ സ്പർശം പദ്ധതി യു.ഡി.എഫ് ചെയർമാൻ ബെന്നി ബഹനാൻ, ഇലഞ്ഞി പഞ്ചായത്തിലേക്കുള്ള കിറ്റുകൾ മണ്ഡലം പ്രസിഡൻ്റ് കെ.ജി.ഷിബുവിന് നൽകുന്നു. ജോസഫ് വാഴയ്ക്കൻ, സാബു ജേക്കബ്, ഐ.കെ.രാജു , വിൽസൺ കെ.ജോൺ ,ജെയ്സൺ ജോസഫ് തുടങ്ങിയവർ സമീപം

പിറവം: ലോക്ക് ഡൗണിൽ ബുദ്ധിമുട്ടുന്ന കിടപ്പു രോഗികൾക്ക് സഹായവും കരുതലും ഒരുക്കി കോൺഗ്രസ് പിറവം ബ്ലോക്ക് കമ്മിറ്റി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ കീഴിൽ വരുന്ന കൂത്താട്ടുകുളം, തിരുമാറാടി, ഇലഞ്ഞി ,പാമ്പാക്കുട ,രാമമംഗലം, മണീട്, പിറവം മേഖലകളിലെ 1300 പേർക്കാണ് അരി ഉൾപ്പെടെയുള്ള പലവ്യഞ്ജന സാധനങ്ങൾ അടങ്ങിയ കിറ്റ് നൽകിയത്. അതോടൊപ്പം ഭിന്നശേഷിക്കാരായ 300 ഓളം പേർക്കും ഭക്ഷ്യധാന്യങ്ങൾ നൽകി. ഇവർക്ക് മരുന്ന് വാങ്ങാനായി മുൻ എം. എൽ.എ ജോസഫ് വാഴയ്ക്കൻ 500 രൂപ വീതവും നൽകി. കാരുണ്യ സ്പർശം പദ്ധതി യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ ഉദ്ഘാടനം ചെയ്തു.ഭിന്ന ശേഷിക്കാർക്കുള്ള സഹായ വിതരണം ജോസഫ് വാഴയ്ക്കൽ നിർവഹിച്ചു.ചടങ്ങിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വിൽസൺ കെ.ജോൺ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് (ഐ) സംസ്ഥാന സെക്രട്ടറിമാരായ ജെയ്സൺ ജോസഫ് കെ.കെ.രാജു, മുളന്തുരുത്തി ബ്ലോക്ക് പ്രസിഡൻ്റ് വേണു മുളന്തുരുത്തി , നേതാക്കളായ കെ.ആർ.പ്രദീപ് കുമാർ ,കെ.ആർ.ജയകുമാർ , സാബു.കെ.ജേക്കബ് എന്നിവർ പങ്കെടുത്തു.