പിറവം: എസ്.എൻ.ഡി.പി.യോഗം പിറവം ശാഖയുടെ നേതൃത്വത്തിൽ ശാഖയിലെ എല്ലാ കുടുംബങ്ങൾക്കും ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. അരിയും പലവ്യഞ്ജനങ്ങളുമടങ്ങിയ കിറ്റ് പ്രസിഡന്റ് എം.എൻ. അപ്പുക്കുട്ടൻ ശാഖാംഗം അനിൽകുമാറിന് നൽകി ഉദ്ഘാടനം ചെയ്തു. ശാഖാ ഓഫീസിൽ നടന്ന ചടങ്ങിന് വൈസ് പ്രസിഡന്റ് റെജി പ്ലാന്നാൽ, സെക്രട്ടറി പ്രകാശ് ടി.കെ, യൂണിയൻ വനിതാസംഘം സെക്രട്ടറി മഞ്ജു റെജി, ശാഖാകമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.