ആലുവ: ടാക്സി വാഹനങ്ങളുടെ ടെസ്റ്റ് സംബന്ധിച്ച നിയമങ്ങളിൽ ഇളവ് വേണമെന്ന ആവശ്യം ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറിയുടെ പരിഗണനയ്ക്ക് അയച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇത് സംബന്ധിച്ച് അൻവർ സാദത്ത് എം.എൽ.എ നൽകിയ കത്തിന് മുഖ്യമന്ത്രി രേഖാമൂലമാണ് മറുപടി നൽകിയത്.
ലോക്ക് ഡൗണിനെ തുടർന്ന് സർവീസ് നടത്താനാകാതെ ഓട്ടോ, കാർ, ലോറികൾ എന്നിവയുടെ ഉടമസ്ഥർ വരുമാനവുമില്ലാതെ കഷ്ടപ്പാടിലാണെന്നും അതിനാൽ ഈ വാഹനങ്ങളുടെ പെർമിറ്റു പുതുക്കുന്നതിനാവശ്യമായ പെയിന്റിംഗും ഫീസും ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് എം.എൽ.എ കത്ത് നൽകിയത്.