കോലഞ്ചേരി: ആളും,ആരവവുമൊന്നുമില്ലെങ്കിലും കല്ല്യാണം വെറൈറ്റിയാക്കിയും ആഘോഷം. മാസ്ക്കിൽ വധൂ വരന്മാരുടെ പേരും, ചിത്രവും പ്രിന്റ് ചെയ്ത മാസ്ക്കുകളാണ് കല്ല്യാണ കുറിയ്ക്ക് ഒപ്പം നല്കുന്നത്. കല്ല്യാണത്തിന് ഈ മാസ്ക്ക് ധരിച്ചു വേണം എത്താനെന്ന ഉപദേശവും. മുഖം കാണാത്ത 'ഓസുകാർ' വന്ന് ഫുഡടിച്ചിട്ട് പോകുമെന്ന ഭീതിയും വേണ്ട !. ചെക്കന്റെയും പെണ്ണിന്റെയും പടം പതിപ്പിക്കാത്ത മാസ്ക് ധരിക്കാതെ കെട്ടിന് പോലും പള്ളിയിൽ പ്രവേശനമില്ല. കല്ല്യാണത്തിൽ പങ്കെടുക്കേണ്ട നിശ്ചിത എണ്ണത്തിനു മുകളിൽ ചില വിവാഹങ്ങളിൽ ആളുകൾ പങ്കെടുത്തത്തതാണ് ഇത്തരമൊരാലോചനയ്ക്ക് പിന്നിലെന്നും പറയുന്നു.