ksrtc
ആലുവ മണ്ഡലം കോൺഗ്രസ് കമ്മറ്റി കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് മാസ്‌കും ഗ്ലൗസും വിതരണം കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.എ. അബ്ദുൾ മുത്തലിബ് ആലുവ എ.ടി.ഒ പ്രയേഷ്‌കുമാറിന് നൽകി ഉദ്ഘാടനം ചെയ്യുന്നു.

ആലുവ: ആലുവ മണ്ഡലം കോൺഗ്രസ് കമ്മറ്റി കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് മാസ്‌കും ഗ്ലൗസും വിതരണം ചെയ്തു. കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.എ. അബ്ദുൾ മുത്തലിബ് ആലുവ എ.ടി.ഒ പ്രയേഷ്‌കുമാറിന് കൈമാറി ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഫാസിൽ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. ലത്തീഫ് പൂഴിത്തറ, ആനന്ദ് ജോർജ്, പി.പി. ജെയിംസ്, പി.എൻ. സന്തോഷ്, അനിൽ വാഴക്കുളം, കെ.ടി. ജോയി എന്നിവർ പങ്കെടുത്തു.