thod
തരിശ് നെൽകൃഷി തുടങ്ങുന്നതിന്റെ ഭാഗമായി തോടിന്റെ ആഴം കൂട്ടൽ പ്രവർത്തനങ്ങൾ നടത്തുന്നു

കോലഞ്ചേരി: ഐക്കരനാട് പഞ്ചായത്തിലെ കടയിരുപ്പ് കൂരാച്ചി പാടശേഖരത്തിൽ തരിശു നെൽകൃഷിയ്ക്ക് തുടക്കമായി. പാലച്ചിറ മുതൽ തിരുവാലുംകുന്ന് ക്ഷേത്രം വരെയുള്ള 10 ഏക്കർ തരിശ് പാടമാണ് കൃഷി യോഗ്യമാക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചത്. കടയിരുപ്പ് ഫുട്‌ബോൾ ക്ലബ്ബും, തമ്പി നടുക്കുടിയും ചേർന്നാണ് കൃഷി ഒരുക്കുന്നത്. പാടശേഖരത്തിലൂടെയുള്ള തോട് ആഴം കൂട്ടി ജല നിർഗമനം സുഗമമാക്കിയിട്ടുണ്ട്. പഞ്ചായത്തിലെ 10, 11, 12 വാർഡുകളിൽപ്പെട്ട പാടശേഖരങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. പദ്ധതിയുടെ ഉദ്ഘാടനം സി.ജെ ജോസ് ജോൺ

നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രാജു അദ്ധ്യക്ഷനായി. പഞ്ചായത്തംഗം സി.ഡി പത്മാവതി കൃഷി ഓഫീസർ അഞ്ജു പോൾ എന്നിവർ സംബന്ധിച്ചു.