fcl
അങ്കമാലി എഫ്.സി.ഐ ഗോഡൗണിനുമുന്നിൽ സംയുക്ത ട്രേഡ് യൂണിയനുകളുടെ അഭിമുഖ്യത്തിൽ നടന്ന പ്രതിഷേധസമരം എഫ്.സി.ഐ എംപ്ലോയിസ് അസോസിയേഷൻ ജനറൽ സെക്രട്ടറി ജിബിൻ വർഗീസ് ഉദ്ഘാടനംചെയ്യുന്നു.

അങ്കമാലി: കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കും എഫ്.സി.ഐ സ്വകാര്യവത്കരണത്തിനും കോർപ്പറേറ്റ് അനുകൂല നയങ്ങൾക്കുമെതിരെ സംയുക്ത ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തിൽ പ്രതിഷേധിച്ചു. അങ്കമാലി എഫ്.സി.ഐ ഗോഡൗണിനു മുന്നിൽ നടന്ന സമരം എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി ജിബിൻ വർഗീസ് ഉദ്ഘാടനംചെയ്തു. എഫ്‌.സി.ഐ വർക്കേഴ്‌സ് അസോസിയേഷൻ അങ്കമാലി യൂണിറ്റ് സെക്രട്ടറി കെ.കെ. മാർട്ടിൻ, പി.പി. ഏലിയാസ് തുടങ്ങിയവർ സംസാരിച്ചു.