കൊച്ചി: കൊവിഡ് രോഗ വ്യാപനവും രോഗ പ്രതിരോധ തോതും കണ്ടെത്താനായി ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ച് സംഘടിപ്പിക്കുന്ന സെറോ സർവേക്ക് ജില്ലയിൽ തുടക്കമായി. രാജ്യമൊട്ടാകെ 69 ജില്ലകളിലാണ് സർവ്വേ.
ഐ.സി.എം.ആറിലെ ശാസ്ത്രജ്ഞന്മാരായ ഡോ.വിമിത് സി വിൽസൺ, ഡോ വിനോദ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ ഇരുപത് അംഗ സംഘവും, ജില്ല ആരോഗ്യ വിഭാഗത്തിലെ പത്ത് ലാബ് ടെക്‌നിഷ്യന്മാരും പത്ത് ആശ പ്രവർത്തകരും ചേർന്ന് പത്ത് ഗ്രൂപ്പുകളായി തിരിഞ്ഞാണ് സർവ്വേ നടത്തുന്നത്.
സംസ്ഥാനത്ത് പാലക്കാട്, തൃശ്ശൂർ, എറണാകുളം ജില്ലകളാണ് സർവ്വേ. ഓരോ പോയിന്റുകളിൽ നിന്നും നാൽപത് സാമ്പിളുകൾ വീതം ജില്ലയിൽ നിന്നാകെ 400 സാമ്പിളുകൾ ശേഖരിക്കും.
കൊവിഡ് വൈറസിനെതിരെ ആളുകളിൽ പ്രതിരോധം നേടിയിട്ടുണ്ടൊ എന്നും പരിശോധന വഴി കണ്ടെത്താൻ സാധിക്കും.