കോലഞ്ചേരി: പൂതൃക്ക കൃഷിഭവനിൽ പാവൽ ,പടവലം ,വെണ്ട ,മുളക് ,തക്കാളി ,വഴുതന ,കു​റ്റിപ്പയർ ,വെള്ളരി എന്നിവയുടെ അത്യുത്പാദന ശേഷിയുള്ള വിത്തുകൾ സൗജന്യമായി നൽകുന്നു. 2019 - 20 വർഷത്തെ കരമടച്ച രസീതുമായി കൃഷിഭവനിൽ എത്തണം.