മൂവാറ്റുപുഴ: മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലേയ്ക്ക് 500 ഫെയ്‌സ് ഷീൽഡുകൾ നൽകി . ട്രാഫിക്ക് ഡ്യൂട്ടിക്ക് നിൽക്കുന്ന പൊലീസുകാരുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിന് വേണ്ടി റൂറൽ എസ്.പിയുടെ നിർദേശത്തെ തുടർന്ന് മൂവാറ്റുപുഴ പത്മാസ് ടെക്സ്റ്റൈൽസാണ് ഫെയ്‌സ് ഷീൽഡുകൾ ൽകിയത് . ഡിവൈ.എസ്.പി ഓഫീസിൽ നടന്ന ലളിതമായ ചടങ്ങിൽ പത്മാസ് ടെക്‌സ്റ്റൈൽസ് ഉടമ വി.പി.രാജീവ് ഡിവൈ.എസ്.പി അനിൽകുമാറിന് ഫെയ്‌സ് ഷീൽഡുകൾ കൈമാറി.
ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് അജ്മൽ ചക്കുങ്ങൽ പങ്കെടുത്തു.