ആലുവ: കൊവിഡ് മഹാമാരിയുടെ മറവിൽ കേന്ദ്രസർക്കാർ തൊഴിൽ നിയമങ്ങൾ അട്ടിമറിക്കുന്നതിനെതിരെ ദേശവ്യാപകമായി സംയുക്തതൊഴിലാളി സമരസമിതി കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിൽ പ്രതിഷേധധർണ നടത്തി. എൽ.ഐ.സി ഏജന്റ്സ് ഓർഗനൈസേഷൻ ഒഫ് ഇന്ത്യ (സി.ഐ.ടി.യു) ആലുവ ബ്രാഞ്ചിൽ ഡിവിഷൻ സെക്രട്ടറി പി.സി. സതീഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. കെ.എ. ജോൺസൺ അദ്ധ്യക്ഷത വഹിച്ചു. പി.വി. ജോയി, ഷിജി രാജേഷ്, കെ.ആർ. പൊന്നമ്മ, എൻ.സി. വിനോദ്, വി.എസ്. രാജേഷ് എന്നിവർ പ്രസംഗിച്ചു.
എടത്തല പോസ്റ്റ് ഓഫീസിന് മുന്നിൽ എസ്.ടി.യു ജില്ലാ സെക്രട്ടറി അഷറഫ് വള്ളൂരാൻ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു എടത്തല മേഖലാ സെക്രട്ടറി എം.എം. കിളർ, ഐ.എൻ.ടി.യു.സി ബ്ലേക്ക് സെക്രട്ടറി എ.എ. മാഹിൻ, എ.ഐ.ടി.യു.സി ആലുവ മണ്ഡലം സെക്രട്ടറി എൻ.എൻ. ശശിധരൻ, എൻ.എൽ.സി ജില്ലാ കമ്മിറ്റി അംഗം ശിവരാജ് കോമ്പാറ എന്നിവർ നേതൃത്വം നൽകി.
ആലുവ ഹെഡ്പോസ്റ്റ് ഓഫീസിൽ എസ്.ടി.യു സംസ്ഥാനം കൗൺസിൽ മെമ്പർ നാസർ മുട്ടത്തിൽ, ചൂർണിക്കരയിൽ അഷ്‌കർ മുട്ടം, കീഴ്മാട് സലിം എടയപ്പുറം, ആലുവ ബി.എസ്.എൻ.എൽ ഓഫീസിൽ റഫീഖ് എടത്തല എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പങ്കെടുത്തു.