പരീക്ഷാ നടത്തിപ്പിന് മുന്നൊരുക്കങ്ങൾ

കൊച്ചി: എസ്.എസ്.എൽ.സി., പ്ലസ്ടു പരീക്ഷകളുടെ മുന്നൊരുക്കങ്ങ്ളുടെ ഭാഗമായി സ്കൂളുകളിൽ അണുനശീകരണം തുടങ്ങി. ഫയർ ഫോഴ്‌സിന്റെ നേതൃത്വത്തിലാണിത്.

പരീക്ഷാർത്ഥികൾക്കാവശ്യമായ മാസ്ക്കുകളുടെ നിർമ്മാണവും പൂർത്തിയായി. സ്‌കൂളുകളിലെ എൻ.എസ്.എസ്.യൂണിറ്റുകളുടെ നേതൃത്വത്തിലായിരുന്നു മാസ്‌ക് നിർമ്മാണം. 75,000 മാസ്‌കുകൾ ഇവരും വൊക്കേഷണൽ ഹയർ സെക്കൻഡറിക്കാർ 13,000 മാസ്‌കുകളും തയ്യാറാക്കി. ബ്ലോക്ക് റിസോഴ്‌സ് സെന്ററുകൾ വഴി ഒന്നര ലക്ഷം മാസ്കാണ് നിർമ്മിച്ചത്. ഇത് പഞ്ചായത്തുകൾ വഴി വിദ്യാർത്ഥികളുടെ വീടുകളിലെത്തിക്കും.

അവലോകന യോഗത്തിൽ മന്ത്രി വി.എസ്.സുനിൽ കുമാർ, ജില്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ കെ.വി ലീല തുടങ്ങിയവർ പങ്കെടുത്തു.

•പരീക്ഷക്കായുള്ള മാർഗ നിർദ്ദേശങ്ങൾ വിദ്യാർത്ഥികൾക്ക് സോഷ്യൽ മീഡിയ വഴിയും നേരിട്ടും നൽകുന്നുണ്ട്.

•പരീക്ഷാ കേന്ദ്രങ്ങളിൽ സാനിറ്റൈസർ , സോപ്പ്, വെള്ളം എന്നിവ ഉണ്ടാകും.

• കടമക്കുടി ഭാഗത്തേക്ക് സ്‌കൂൾ അധികൃതർ ആവശ്യപ്പെട്ടാൽ യാത്ര സൗകര്യം ഏർപ്പെടുത്തും.

• മാർഗനിർദ്ദേശങ്ങൾ മുഴുവൻ വിദ്യാർത്ഥികൾക്കും ലഭിച്ചുവെന്ന് അദ്ധ്യാപകർ ഉറപ്പ് വരുത്തണം.

 31724 വിദ്യാർത്ഥികൾ എസ്.എസ്.എൽ.സി

 35224 വിദ്യാർത്ഥികൾ പ്ലസ് വൺ

 36439 വിദ്യാർത്ഥികൾ പ്ലസ് ടു

 320 എസ്.എസ്.എൽ.സി. പരീക്ഷാ കേന്ദ്രങ്ങൾ