അങ്കമാലി: തൊഴിൽ നിയമങ്ങൾ അട്ടിമറിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം പിൻവലിക്കുക, തൊഴിൽ സമയം എട്ട് മണിക്കൂറായി നിജപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ സ്ഥാപനമായ പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ നടത്തി. ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി പി.ടി. പോൾ ഉദ്ഘാടനം ചെയ്തു. അഡ്വ.കെ.കെ. ഷിബു (സി.ഐ.ടി.യു) അദ്ധ്യക്ഷനായി. ടി.പി. ദേവസിക്കുട്ടി, പി.പി.അഗസ്റ്റിൻ, ലോനപ്പൻ മാടശേരി, ഷിജു കെ.ഐ എന്നിവർ പ്രസംഗിച്ചു.