കുറുപ്പംപടി:മഴക്കാലപൂർവ രോഗങ്ങളും, ജലജന്യരോഗങ്ങളും തടയുന്നതിന്റെ ഭാഗമായി കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള നാൽപ്പതിനായിരത്തോളം കുടിവെള്ള സ്രോതസുകൾ ക്ലോറിനേഷൻ നടത്തുന്നതിന്റെ ഉദ്ഘാടനം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മനോജ് മൂത്തേടൻ, ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയംഗങ്ങളായ എം.പി പ്രകാശ്, സീന ബിജു, കെ.പി വർഗീസ്, മിനി ബാബു, പ്രീത സുകു. കെ.സി മനോജ്, ബിഡിഒ വി.എൻ സേതുലക്ഷ്മി, ഹെൽത്ത് സൂപ്പർവൈസർ കെ.എൻ രാധാകൃഷ്ണൻ, ജനറൽ എക്സ്റ്റ്റ്റഷൻ ഓഫീസർ ഷൈജു പോൾ എന്നിവർ സംസാരിച്ചു.