-m-n-chadharan-anusmarana
പറവൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിൽ നടന്ന എം.എൻ. ചന്ദ്രൻ അനുസ്മരണം വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ : പറവൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിന്റെ സ്ഥാപക ഭരണസമിതിഅംഗവും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മുതിർന്ന നേതാവും പ്രമുഖ സഹകാരിയുമായിരുന്ന എം.എൻ. ചന്ദ്രന്റെ ഏഴാമത് ചരമവാർഷികദിന അനുസ്മരണ സമ്മേളനം വി.ഡി. സതീശൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കാർഷിക ബാങ്ക് പ്രസിഡന്റ്‌ എ.ഡി. ദിലീപ്കുമാർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്‌ കെ.വി. പോൾ, ഡയറക്ടർമാരായ ടി.എ. നവാസ്, ഡേവിസ് പനക്കൽ, പി.പി. ജോയ്, ലത മോഹനൻ, ഷീന സോജൻ, സെക്രട്ടറി എ.കെ. മണി തുടങ്ങിയവർ സംസാരിച്ചു.