ആലുവ: പെരിയാറിന് സമീപത്തെ വീട്ടിൽ നിന്ന് മലമ്പാമ്പിനെ പിടിച്ചു. ആലുവ മണപ്പുറത്തോട് ചേർന്നുള്ള ഗോപാലന്റെ വീട്ടിലെ കോഴികളെ പിടിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് കോഴിക്കുഞ്ഞുങ്ങൾക്ക് സംരക്ഷണം നൽകിയിരുന്ന വലയിൽ പാമ്പ് കുരുങ്ങിയത്. നാട്ടുകാരനായ രാഹുൽ വിദഗ്ദ്ധമായി വലയിലെ കുരുക്കിൽ നിന്ന് പാമ്പിനെ രക്ഷപ്പെടുത്തി ചാക്കിലാക്കി വനം വകുപ്പിന് കൈമാറി. കഴിഞ്ഞ ദിവസം കുളിക്കാനിറങ്ങിയവർ തീരത്ത് കിടന്നിരുന്ന ഒരു വഞ്ചിയോട് ചേർന്ന് മലമ്പാമ്പിന്റെ രണ്ട് കുഞ്ഞുങ്ങളെ കണ്ടിരുന്നു.