പറവൂർ: സമൂഹമാധ്യമങ്ങളിലൂടെ മോശം പരമാർശം നടത്തിയെന്ന് ആരോപിച്ച് വി.ഡി.സതീശൻ എം.എൽ.എക്ക് മലയാള ഭാഷയുടെ ബാലപാഠം തപാലിൽ അയച്ച് എസ്.എഫ്.ഐ ഏഴിക്കര ലോക്കൽ കമ്മിറ്റിയുടെ പ്രതിഷേധം. കാമ്പയിൻ സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനന്‍ ഉദ്ഘാടനം ചെയ്തു. എസ്. എഫ്. ഐ സംസ്ഥാനകമ്മിറ്റിയംഗം വി.ജി. ദിവ്യ, സി.പി.എം ഏരിയ സെക്രട്ടറി ടി.ആർ. ബോസ്, കെ.ജി. ഗിരീഷ് കുമാർ, അധിൻ ദിലീഷ്, അർജുൻ തുടങ്ങിയവർ പങ്കെടുത്തു.