പറവൂർ : ട്രഷറിയിലും ബാങ്കുകളിലുംനിന്ന് പെൻഷൻ വാങ്ങുന്ന സർവീസ് പെൻഷൻകാർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാനുള്ള സമ്മതപത്രം ട്രഷറി ഓഫീസർക്ക് നൽകണം. ഇതിനുള്ള സമ്മതപത്രം ട്രഷറിയിൽ ലഭിക്കും. മുഴുവൻ പെൻഷൻകാരുടെയും സഹകരണം ഉണ്ടാകണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ബ്ലോക്ക് സെക്രട്ടറി എം.കെ. ചിദംബരൻ അഭ്യർത്ഥിച്ചു.