ആലുവ: ചൂർണിക്കര ഗ്രാമപഞ്ചായത്ത് കമ്മിറ്റി യോഗം കോൺഗ്രസ് അംഗങ്ങൾ ബഹിഷ്കരിച്ചത് രാഷ്ട്രീയ പ്രേരിതമായ നടപടിയാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.എ. ഹാരീസ് പറഞ്ഞു. മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിലും വെള്ളക്കെട്ട് ഒഴിവാക്കുന്നതിവും മികച്ച പ്രവർത്തനമാണ് പഞ്ചായത്തിൽ നടക്കുന്നത്. അമ്പാട്ടുകാവ് നാഷണൽ ഹൈവേയിലുണ്ടായിരുന്ന വെള്ളക്കെട്ട് പരിഹരിക്കുവാൻ കഴിഞ്ഞു. എല്ലാ വാർഡുകളിലും ശുചീകരണത്തിനായി 5000 രൂപ അനുവദിച്ചിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി തോടുകൾ ശുചീകരിക്കുന്നതിന് പുറമെ പ്രത്യേകപദ്ധതിയും നടപ്പാക്കുന്നുണ്ട്.
അനാവശ്യ വിഷയങ്ങളുന്നയിച്ചുള്ള പ്രതിപക്ഷ അംഗങ്ങളുടെ നിലപാട് നിരുത്തരവാദപരമാണെന്നും പ്രസിഡന്റ് ആരോപിച്ചു.