പറവൂർ : സുഭിക്ഷകേരള ഭക്ഷ്യസ്വയം പര്യാപ്തതയുടെ ഭാഗമായി നന്ത്യാട്ടുകുന്നം ഗാന്ധിസ്മാരക സഹകരണബാങ്ക് നടപ്പാക്കുന്ന ജൈവപച്ചക്കറിക്കൃഷിയുടെ നടീൽ ഉദ്ഘാടനം ജി.സി.ഡി.എ മുൻ ചെയർമാൻ സി.എൻ. മോഹനൻ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് സി.എ. രാജീവ് അധ്യക്ഷത വഹിച്ചു. ടി.ആർ. ബോസ്, എൻ.ആർ. സുധാകരൻ, കെ.കെ. നാരായണൻ, സരിത മോഹൻ എന്നിവർ പങ്കെടുത്തു.