പറവൂർ : കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിലെ കെ. കരുണാകരൻ റോഡ്‌ വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശാന്ത അദ്ധ്യക്ഷത വഹിച്ചു. യേശുദാസ് പറപ്പിള്ളി, ജമാൽ വള്ളുവള്ളി, ഹരി കണ്ടംമുറി, ബിജു പുളിക്കൽ തുടങ്ങിയവർ പങ്കെടുത്തു. വി.ഡി.സതീശൻ എം.എൽ.എയുടെ ആസ്തിവികസനസ്കീമിലെ ഫണ്ടും എൽ.എൽ.എയുടെ പ്രത്യേക വികസനഫണ്ടും ഉപയോഗിച്ചായിരുന്നു റോഡുനിർമ്മാണം.