cmrf
വിവാഹദിനത്തിൽ ശരണും ശ്രീലക്ഷ്മിയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്നൽകിയ സംഭാവന എം.സ്വരാജ് എം.എൽ.എ. ഏറ്റുവാങ്ങുന്നു.

വൈറ്റില: വിവാഹദിനത്തിൽ വധൂവരന്മാർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 25000 രൂപ സംഭാവന നൽകി. സി.പി.എം വൈറ്റില ലോക്കൽ കമ്മിറ്റി അംഗം എരൂർ കണിയാമ്പുഴ കൊണ്ടിയാമറ്റം ഭാസ്കരയിൽ പി.ബി. സുരേന്ദ്രന്റെയും ബീനയുടെയും മകൻ ശരണും ചെറായി പ്ലാശേരിവീട്ടിൽ ജയരാജന്റെയും സീനയുടെയും മകൾ ശ്രീലക്ഷ്മിയുമാണ് വിവാഹദിനത്തിൽ സംഭാവന നൽകിയത്. എം.സ്വരാജ് എം.എൽ.എ സംഭാവന ഏറ്റുവാങ്ങി. ശരൺ ബി.പി.സി.എൽ കൊച്ചി റിഫൈനറി ഉദ്യോഗസ്ഥനാണ്