ആലുവ: വിവിധ കാർഷികാവശ്യങ്ങൾ ഉന്നയിച്ച് കിസാൻ കോൺഗ്രസ് ആലുവ നിയോജകമണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ കൃഷിഭവനുകൾക്ക് മുമ്പിൽ ധർണ നടത്തി. ആലുവയിൽ ഐ.എൻ.ടി.യുസി സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി. ജോർജ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ദാവൂദ് ഖാദർ അദ്ധ്യക്ഷത വഹിച്ചു.
ചൂർണിക്കരയിൽ ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പുത്തനങ്ങാടിയും കീഴ്മാട് കിസാൻ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി പി.എ. മുജീബും എടത്തലയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജിത അബ്ബാസും ശ്രീമൂലനഗരത്ത് കിസാൻ കോൺഗ്രസ് ആലുവ നിയോജക മണ്ഡലം പ്രസിഡന്റ് സെബി കൂട്ടുങ്കലും കാഞ്ഞൂരിൽ മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എൻ. കൃഷ്ണകുമാറും ഉദ്ഘാടനം ചെയ്തു.