മൂവാറ്റുപുഴ: കൊവിഡിന്റെ മറവിൽ പൊതു സ്വത്ത് വിറ്റുതുലക്കുകയും, കൊള്ളയടിക്കുകയും ചെയ്യുന്ന കേന്ദ്ര സർക്കാർ നടപടികൾ അവസാനിപ്പിക്കുക, ,കൊറോണ പ്രിതിരോധ പ്രവർത്തനത്തിന് കേരളത്തിന് കൂടുതൽ കേന്ദ്ര സഹായം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എ.ഐ.വൈ.എഫ് നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി മൂവാറ്റുപുഴ ബി.എസ് എൻ എൽ ഓഫീസിനു മുന്നിൽ എ.ഐ.വൈ.എഫ് മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ സംഘടിപ്പിച്ചു. കറുത്ത തുണികൊണ്ട് മുഖം മറിച്ചാണ് സമരക്കാർ എത്തിയത്. എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റ് ജോർജ് വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു , സെക്രട്ടറി കെ.ബി നിസാർ അദ്ധ്യക്ഷത വഹിച്ചു. സി.എൻ ഷാനവാസ് ,രാഹുൽ എം.പി, സദ്ദാം റസലുദീൻ എന്നിർ സംസാരിച്ചു. ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ധർണ്ണാപരിപാടി നടത്തിയത്. പായിപ്ര മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പോഴയ്ക്കാപ്പിള്ളി പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന സമരത്തിന് എൽദോ ജോയ്, ബിനോയി, സിദ്ധിഖ്, സിനാജ്, ഫെബിൻ എന്നിവർ നേതൃത്വം നൽകി.