jacob-thomas
jacob thomas

കൊച്ചി : അനധികൃതമായി ഭൂമി വാങ്ങിയെന്നാരോപിച്ച് രജിസ്റ്റർചെയ്ത വിജിലൻസ് കേസ് റദ്ദാക്കാൻ മുൻ വിജിലൻസ് മേധാവി ജേക്കബ് തോമസ് ഹൈക്കോടതിയിൽ ഹർജി നൽകി. തമിഴ്നാട്ടിൽ രാജപാളയത്ത് 50.33 ഏക്കർ ഭൂമി ജേക്കബ് തോമസിന്റെയും ഭാര്യയുടെയും പേരിൽ വാങ്ങിയത് വാർഷിക വരുമാന സ്റ്റേറ്റ്മെന്റിൽ കാണിച്ചിട്ടില്ലെന്നും എന്നാൽ, പിന്നീട് 'സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ 'എന്ന അദ്ദേഹത്തിന്റെ പുസ്തകത്തിൽ ഇക്കാര്യം പറയുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് കേസെടുത്തത്. അഴിമതി നിരോധനനിയമപ്രകാരം അനധികൃതസ്വത്ത് സമ്പാദനമാരോപിച്ച് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തശേഷം വിജിലൻസിന് കൈമാറുകയായിരുന്നു.

വസ്തുതകൾ വ്യക്തമാക്കാതിരുന്ന സാഹചര്യം വിശദീകരിച്ച് 2017 മാർച്ച് ഒമ്പതിന് കുറിപ്പു നൽകിയെങ്കിലും അത് അവഗണിച്ചതായും നിരപരാധിയായ തന്നെ ദ്രോഹിക്കാനാണ് അന്വേഷണം നടത്തുന്നതെന്നും ഹർജിയിൽ പറയുന്നു.