swami-sivaswaroopananda
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് സമാഹരിക്കുന്നതിനായി ഡി.വൈ.എഫ്.ഐ നടത്തുന്ന റീസൈക്കിൾ കാമ്പയിന്റെ ഭാഗമായി ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ പഴയ ന്യൂസ് പേപ്പറുകൾ സി.പി.എം ആലുവ ഏരിയ കമ്മറ്റിയംഗം പി.എം. സഹീറിന് കൈമാറുന്നു

ആലുവ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഫണ്ട് സമാഹരിക്കുന്നതിനായി ഡി.വൈ.എഫ്.ഐ നടത്തുന്ന റീസൈക്കിൾ കാമ്പയിനിൽ ആലുവ അദ്വൈതാശ്രമവും പങ്കാളികളായി. ആശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ ആശ്രമത്തിൽ നിന്ന് പഴയ ന്യൂസ് പേപ്പറുകൾ സി.പി.എം ആലുവ ഏരിയാ കമ്മറ്റിഅംഗം പി.എം. സഹീറിന് കൈമാറി. ഡി.വൈ.എഫ്.ഐ ആലുവ മേഖലാ പ്രസിഡന്റ് ജോമോൻരാജ്, സെക്രട്ടറി വി.ജി. നികേഷ്, ജോജോ ഡാനിയൽ, പി..എ. നസറുദീൻ എന്നിവർ പങ്കെടുത്തു.