adu
നായ്ക്കളുടെ അക്രമത്തിൽ ചത്ത ആട്

കോലഞ്ചേരി: തിരുവാണിയൂർ മുരിയമംഗലത്ത് തെരുവ് നായ്ക്കൾ വീട്ടിലെ കൂട്ടിൽ കെട്ടിയിട്ടിരുന്ന ആടുകളെ കടിച്ചു കൊന്നു. ആ​റ്റുപുറത്ത് ബിന്ദു, കിഴക്കേ പറമ്പിൽ മണികണ്ഠൻ എന്നിവരുടെ വീടുകളിലാണ് കഴിഞ്ഞ ദിവസം രാത്രി നായ്ക്കളുടെ അക്രമം നടന്നത്. ബഹളം കേട്ട് ആളുകൾ ഉണർന്ന് ഓടിച്ചതിനാൽ മ​റ്റ് ആടുകളെ രക്ഷിക്കാനായി. തെരുവ് നായ്ക്കളെ പിടി കൂടാൻ നായ പിടുത്തക്കാരെ ഏല്പിച്ചതായി പഞ്ചായത്ത് അധികൃതർ അറിയിച്ചു.