പനങ്ങാട്: മഴപെയ്ത് മുണ്ടേമ്പിള്ളി ജംഗ്ഷനിൽ വെളളംപൊങ്ങി സമീപത്തെ ചക്കാലമഠംപ്രദേശത്തെ നിരവധി വീടുകൾ വെള്ളക്കെട്ടിലായി. റോഡിന്റെ തെക്കുഭാഗത്തായി നിർമ്മിച്ചിട്ടുള്ള കാന മണ്ണ്കയറി നികന്നുപോയതിനാൽ കായലിലേക്ക് ഒഴുകേണ്ട ജലം മുഴുവൻ കാനകവിഞ്ഞ് പ്രദേശത്തെവീടുകളിലേക്ക് ഒഴുകുവാൻ ഇടയായവുകയാണ്. എസ്.എൻ.ഡി.പി ഓഫീസിന് മുൻവശംമുതൽ പടിഞ്ഞാറ് ഭാരതറാണി പളളിഭാഗത്തേക്കുളള തോട് മണ്ണ് നീക്കി കല്ല്കെട്ടി അടിയന്തിരമായിനീരൊഴുക്ക്സുഗമമാക്കണമെന്നാവശ്യപ്പെട്ട് കുമ്പളം പഞ്ചായത്തിന് പ്രദേശവാസികളും റസിഡന്റ്സ് അസോസിയേഷൻ പ്രവർത്തകരും പരാതികൊടുത്തിട്ടും ഇതുവരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്.