ആലുവ: ഉച്ചഭക്ഷണത്തിന് ശേഷം വീട്ടിൽ ഉറങ്ങാൻ കിടന്ന യുവാവ് മരിച്ചു. കിഴക്കെ വെളിയത്തുനാട് ചെറിയത്ത് കയ്യാലപ്പറമ്പിൽ ശശിയുടെ മകൻ സനീഷ് (42) ആണ് മരിച്ചത്. ഹൃദയാഘാതമാണെന്ന് കരുതുന്നു. സോഡാ നിർമ്മാണ തൊഴിലാളിയായിരുന്നു. ഇന്ന് ആലുവ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മാർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. മാതാവ് : സരസു. ഭാര്യ: സന്ധ്യ. മക്കൾ: കല്യാണി, സനിക. സഹോദരൻ: സജീഷ്, സിന്ധു.