high-court-

കൊച്ചി : ഐസിസിൽ ചേർന്ന് തീവ്രവാദി ആക്രമണങ്ങളിൽ പങ്കാളിയായെന്ന കേസിൽ തൊടുപുഴ സ്വദേശി സുബഹാനി ഹാജമൊയ്തീന്റെ വിചാരണ എൻ.ഐ.എ കോടതിയിൽ പുനരാരംഭിച്ചു. ഇന്നലെ സുബഹാനിയെ നേരിട്ട് കോടതിയിൽ ഹാജരാക്കിയിരുന്നു. എന്നാൽ സാക്ഷിവിസ്താരം വീഡിയോ കോൺഫറൻസിംഗിലൂടെയാണ് നടത്തിയത്. ഫോറൻസിക് വിദഗ്ദ്ധനെയാണ് ഇന്നലെ വിസ്തരിച്ചത്. അന്വേഷണ ഉദ്യോഗസ്ഥനടക്കം രണ്ടുപേരെ അടുത്തദിവസങ്ങളിൽ വിസ്തരിക്കും.

2015 ൽ സിറിയയിലേക്ക് കടന്ന സുബഹാനി ഐസിസിൽ ചേർന്ന് ആക്രമണങ്ങളിൽ പങ്കെടുത്തിരുന്നു. പിന്നീട് സഹപോരാളി മരിച്ചുവീഴുന്നതു കണ്ട് മനംമടുത്ത സുബഹാനി സിറിയൻ പട്ടാളത്തിന് പിടികൊടുത്തു. തുടർന്ന് കുറച്ചുകാലം അവിടെ ജയിലിൽ കിടന്ന ഇയാളെ ഇന്ത്യയിൽ എത്തിച്ച് 2016 ലാണ് അറസ്റ്റുചെയ്തത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെത്തുടർന്ന് രണ്ടുമാസമായി വിചാരണ മുടങ്ങിക്കിടക്കുകയായിരുന്നു.